മുഖ്യമന്ത്രിയപ്പൂപ്പനോടൊപ്പം ഫോട്ടോയെടുത്ത് കൊച്ചുമിടുക്കി


കൊയിലാണ്ടി: ‘മുഖ്യമന്ത്രി അപ്പൂപ്പനോടൊപ്പം ഒരു ഫോട്ടോയെടുക്കുക…’ കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ അനീനയ്ക്ക് വളരെ നാളായുള്ള ആഗ്രഹമായിരുന്നു ഇത്. കൊല്ലം യുപി സ്‌കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്ന അനീന സ്റ്റീഫന്‍ മുഖ്യമന്ത്രി കൊയിലാണ്ടി വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു.

രണ്ടാഴ്ച മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊയിലാണ്ടി വരുമ്പോള്‍ ഫോട്ടോ എടുക്കാം എന്ന വാര്‍ത്ത അനീനയുടെ മനസിനെ ഏറെ സന്തോഷിപ്പിച്ചു. പൊതുയോഗം കഴിഞ്ഞ സ്റ്റേജില്‍ നിന്നിറങ്ങിയ ഉടനെ അനീന മുഖ്യമന്ത്രിയുടെ അടുത്തെത്തി…. അച്ഛന്റെ ഫോണില്‍ ഫോട്ടോ എടുത്ത് തിരിച്ചു പോകുമ്പോള്‍ ഒരിക്കല്‍ കൂടി അനീന മുഖ്യമന്ത്രിയെ നോക്കി.. അഭിമാനത്തോടെ…..അത്രയേറെ പ്രീയപ്പെട്ടതാണ് അനീനയ്ക്ക് അവളുടെ മുഖ്യമന്ത്രിയപ്പൂപ്പന്‍.

കൊയിലാണ്ടി കൊല്ലം മന്ദമംഗലം സ്വദേശികളായ സ്റ്റീഫന്‍ ജിനി യുവതികളുടെ മകളാണ് അനീന.