മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ താത്കാലിക നിയമനം; വിശദാംശങ്ങള്‍ ചുവടെ
വയനാട്: മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളജില്‍ 2021-2022 അധ്യയന വര്‍ഷത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് വകുപ്പുകളിലെ ഡെമോണ്‍സ്‌ട്രേറ്റര്‍/ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും മെക്കാനിക്കല്‍ വകുപ്പിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും സിവില്‍, ഇലക്ട്രിക്കല്‍ വകുപ്പുകളിലെ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഡെമോണ്‍സ്‌ട്രേറ്റര്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് അതത് വിഷയത്തിലെ ഒന്നാം ക്ലാസ്സ് ഡിപ്ലോമയും ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അതത് ട്രേഡുകളില്‍ ഐ.ടി.ഐ/കെ ജി സി ഇി ടി എച്ച് എസ് എല്‍ സി യോഗ്യതയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളു.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 16 ന് രാവിലെ 10 നും സിവില്‍, ഇലക്ട്രോണിക്‌സ് ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 10 നും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം, വിശദ വിവരങ്ങള്‍ പോളിടെക്‌നിക്ക് കോളേജിന്റെ http://gptcmdi.ac.in ല്‍ ലഭ്യമാണ്.