മാസം 60,000 രൂപ പ്രതിഫലം, 20 ഒഴിവുകൾ; യുവ പ്രഫഷനലുകളെ തേടി ടെലികോം വകുപ്പ്


കോഴിക്കോട്: രാജ്യം 5ജി, ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ കേന്ദ്ര ടെലികോം വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച് അനുഭവപരിചയം നേടാൻ യുവ പ്രഫഷനലുകൾക്ക് അവസരം. പബ്ലിക് പോളിസി, റിസർച് & ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ കരാർ നിയമനമാണെങ്കിലും പ്രകടനമനുസരിച്ച് മൂന്ന്
വർഷം വരെ ലഭിക്കാം. ഇനി എല്ലാ വർഷവും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യും. പ്രതിഫലം മാസം 60,000 രൂപ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ആർക്കൊക്കെ?

നാലു വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 32. ഒഴിവുകൾ: 20 (ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ)

  • എ) എൻജിനീയറിങ്ങിൽ ഡിഗ്രി /പിജി (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി); സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം. (6)
  • ബി) എംബിഎ / സിഎ / ഐസിഡബ്ല്യുഎ / സിഎഫ്എ (5)
  • സി) നിയമത്തിൽ ഡിഗ്രി / പിജി (3)
  • ഡി) ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് പിജി അല്ലെങ്കിൽ ഓപറേഷൻസ് റിസർച് എംബിഎ (6)

എം.ഫിൽ, പിഎച്ച്ഡി പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ട്.

അപേക്ഷ: ഫെബ്രുവരി 19 വരെ.

അപേക്ഷാ ലിങ്ക്: bit.ly/dotypp

ഓൺലൈൻ അപേക്ഷയ്ക്കു പുറമേ നിശ്ചിത മാതൃകയിലുള്ള ആപ്ലിക്കേഷൻ arvindk.jha29@gov.in എന്ന ഇമെയിൽ വിലാസത്തിലേക്കു കൂടി അയയ്ക്കണം.

വിവരങ്ങൾക്ക് https://dot.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിവരങ്ങൾക്ക്:

NOTIFICATION- PDF