മാല തട്ടിപ്പറിച്ചു; മോഷ്ടാക്കളുടെ ചിത്രം പുറത്തുവിട്ട് പോലീസ്


കോഴിക്കോട്: ചേവരമ്പലം പാച്ചാക്കിൽ സ്ത്രീയുടെ മാല തട്ടിപ്പറിച്ച കള്ളന്മാരുടെ സി.സി.ടി.വി ദൃശ്യം പോലീസ് പുറത്തുവിട്ടു. ചേവായൂർ പോലീസാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ബുധനാഴ്ച പാച്ചാക്കിൽ ഡ്യൂക്ക് ബൈക്കിലെത്തിയ രണ്ടുപേർ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല തട്ടിപ്പറിക്കുകയായിരുന്നു.

ബൈക്കിന്റെ പിറകിലിരുന്നയാളാണ് മാല പൊട്ടിച്ചത്. ഈ വണ്ടിയെക്കുറിച്ചോ ഇവരെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവർ ചേവായൂർ സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.