മഹാമാരികൾക്കെതിരെ യുവതയുടെ പ്രതിരോധം; ഡിവൈഎഫ്ഐ മഴക്കാല പൂർവ്വ ശുചീകരണം പയ്യോളിയിൽ തുടങ്ങി


പയ്യോളി: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പയ്യോളി ബ്ലോക്ക്തല ഉദ്ഘാടനം സിപിഎം ഏരിയാ സെക്രട്ടറി എം.പി.ഷിബു നിർവ്വഹിച്ചു. മേലടി ബീച്ചിനടത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ പരിസരം ശുചീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്.

ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി എ.കെ.ഷൈജു, പ്രസിഡൻ്റ് പി.അനൂപ്, വിഷ്ണുരാജ്, സാന്ദ്ര സചീന്ദ്രൻ, അഖിൽ കാപ്പിരിക്കാട് എന്നിവർ നേതൃത്വം നൽകി. ഇനിയുള്ള ഒരാഴ്ചക്കാലം യൂണിറ്റ്, മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വശുചീകരണം നടത്തും.