മഴ കനക്കുന്നു; പയ്യോളി തച്ചന്‍കുന്ന് കരിമ്പില്‍ കോളനിയിലെ പൊതു കിണര്‍ ഇടിഞ്ഞു താഴ്ന്നു
പയ്യോളി: ഇന്നലെ രത്രി പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പയ്യോളി നഗരസഭ പത്തൊന്‍പതാം ഡിവിഷനിലെ കരിമ്പില്‍ കോളനിയില്‍ 17 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതു കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്.
ഇന്നലെ രാത്രി മഴ കനത്തു പെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക്, ഡിവിഷന്‍ കൌണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളനി നിവാസികളുടെ കുടിവെള്ളത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. കിണറിന്റെ തകരാര് പരിഹരിക്കാനായി 2,60,000 വകയിരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിനിടെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നതെന്ന് കൗണ്‍സിലര്‍ അറിയിച്ചു.