മലേഷ്യയിലെ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകര മാക്കൂ കുറ്റി അശോകന്റെ മകന്‍ അമിത് ലാല്‍ വാഹനാപകടത്തില്‍ മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. മലേഷ്യയിലെ ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 13 നായിരുന്നു അപകടം.
കമലയാണ് അമ്മ. കൃഷ്‌ണേന്ദു പന്തിരിക്കരയാണ് ഭാര്യ. സഹോദരന്‍ ആകാശ്. കെ.മുരളീധരന്‍ എം.പി, ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.