മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശികൾ പിടിയിൽ


കൊയിലാണ്ടി: ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കളിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. കൊയിലാണ്ടി മുചുകുന്ന് ചെറുവത്ത് മുഹമ്മദ് ഷാഫി 27 വയസ്സ്, കൊയിലാണ്ടി പെരുവട്ടൂർ ബൈത്തുൽ ഇസയിൽ ടി.കെ.അൻഷാദ് 24 വയസ്സ്, പന്തീരാങ്കാവ് പൂളേങ്കര കൊളക്കോത്ത് മേച്ചേരി മുഹമ്മദ് ഭാസി 22 വയസ്സ് എന്നിവരാണ് പോലീസ് പിടിയിലായത്.

പന്തീരാങ്കാവ് പൂളേങ്കരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നടത്തിയ പരിശോധനയിൽ പന്തീരാങ്കാവ് എസ്.ഐ.വിനായകൻ, സീനിയർ പോലീസ് ഓഫീസർ ശ്രീജിത്ത്, മുരളീധരൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ‌ഇവരെ പിടികൂടിയത്.