മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി
മേപ്പയ്യൂർ: സ്ത്രീ പീഢന പരാതിയിൽ ഇരയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു. യു.എൻ മോഹനൻ,ഇ.കെ.മുഹമ്മദ് ബഷീർ, ശ്രീ നിലയം വിജയൻ , സി.എം.ബാബു.ആന്തേരി ഗോപാലകൃഷ്ണൻ, സി.എം.സുരേഷ് ബാബു, പറമ്പാട്ട് സുധാകരൻ, ആർ.കെ.ഗോപാലൻ എം.പി. കുഞ്ഞികൃഷ്ണൻ നായർ എടയിലാട്ട് ഉണ്ണികൃഷ്ണൻ, കുഞ്ഞോത്ത് ഗംഗാധരൻ, കെ.സി.കെ കൃഷ്ണൻ, ജിതിൻ അശോകൻ പി.കെ.രാധാ ഷ്ണൻ, പട്ടോറക്കൽ കുഞ്ഞിക്കണാരൻ സംസാരിച്ചു.