മത്സ്യത്തൊഴിലാളികളുടെ മനമറിഞ്ഞ് കാനത്തില്‍ ജമീല


കൊയിലാണ്ടി: സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തം.

ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് താഴെ പഴയ റെയില്‍വേ ഗേയ്റ്റിന് വടക്കുവശമായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് മേലൂരിന്റെ സാംസ്‌ക്കാരിക ഭൂമികളിലൊന്നായ ആന്തട്ടയില്‍ ഊഷ്മള സ്വീകരണം. എല്‍.എസ്.എസ്, യു.എസ്.എസ് ലഭിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സ്ഥാനാര്‍ത്ഥി ഉപഹാരം നല്‍കി. വിരുന്നുകണ്ടി, മണമല്‍മുക്ക് എന്നിവിടങ്ങളിലും മികച്ച സ്വീകരണം. തച്ചം വള്ളിത്താഴെയും മങ്ങ്യാര്‍ കുനിയിലും മാവിന്‍ ചുവട്ടിലും കണയങ്കോടും മണക്കുളങ്ങരയുമെല്ലാം കഠിനമായ വെയില്‍ വകവയ്ക്കാതെ വന്‍ ജനപങ്കാളിത്തമാണ് കാനത്തില്‍ ജമീലയെ കാത്തിരുന്നത്. കാക്രാട്ട് കുന്ന്, മാങ്ങോട്ടുവയല്‍, ടൗണിന്റെ പടിഞ്ഞാറ് ഭാഗം, ഈച്ചക്കല്ല്, മൈതാനി വളപ്പില്‍, മാരാമുറ്റം, ഗുരുകുലം ബീച്ച് അരയന്‍ കാവ് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കു ശേഷമാണ് കൊല്ലത്തെ വട്ടക്കണ്ടി പിടികയില്‍ പര്യടനം സമാപിച്ചത്.

സ്ഥാനാര്‍ത്ഥിയോടൊപ്പം പി.വിശ്വന്‍, കെ.ദാസന്‍ എം.എല്‍.എ, എം.പി ശിവാനന്ദന്‍, കെ.കെ മുഹമ്മദ് ടി ചന്തു, എം.പി.ഷിബു, ഇ.കെ.അജിത്ത്, എസ്.സുനില്‍ മോഹന്‍, കെ.ടി.എം കോയ, സി.സത്യചന്ദ്രന്‍, ടി.കെ ചന്ദ്രന്‍, പി.ബാബുരാജ്, കെ.പി സുധ, കെ.സത്യന്‍, സി.അശ്വനി ദേവ്, സുരേഷ് ചങ്ങാടത്ത്, സി.രമേശന്‍, കെ.ഷിജു, കെ.രവീന്ദ്രന്‍, പി.കെ ഭരതന്‍, എല്‍.ജി.ലിജീഷ്, ടി. ഇ ബാബു, എ.സുധാകരന്‍ എന്നിവരുണ്ടായിരുന്നു.