മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയില്‍ വന്‍ കൃഷി നാശം


പയ്യോളി: മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയിലെ കൃഷി ഇന്നലെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. പൂഞ്ച കൃഷിയുടെ ഞാറ്റാടികളും വളം ചെയ്ത് നിലമൊരുക്കിയ പാടങ്ങളും മുങ്ങി നശിച്ചു. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തുമാണ് പലരും ഇവിടെ കൃഷിയിറക്കിയത്. കനത്ത മഴയെ തുടര്‍ന്ന് വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.

ചിറയില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റുകളും പാടശേഖര സമിതിയുടെ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ചിറയിലെ വെള്ളം പുഴയിലേക്ക് ഒഴുക്കാല്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമയമെടുക്കുന്നതിനാല്‍ ബാക്കിയുള്ള കൃഷീയും നശിക്കാനാണ് സാധ്യത.


കനത്ത മഴയെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും എളമ്പിലാട് കതിര്‍ നെല്‍ കൃഷിക്കുട്ടം ആവശ്യപ്പെട്ടു. ചിറ സംരക്ഷണ സമിതി ചെയര്‍മാന്‍ യൂസഫ് എളമ്പിലാടിന്റെ നേതൃത്വത്തില്‍ മതിയായ നഷ്ട പരിഹാരം ലഭിക്കമെന്നാവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രിക്കും കൃഷി ഓഫീസര്‍ക്കും കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്.