ഭരണനേട്ടങ്ങളുമായി യുവതയുടെ അശ്വമേധം ശ്രദ്ധേയമായി


കൊയിലാണ്ടി: ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിക്കുന്ന യുവതയുടെ അശ്വമേധം ‘കേരളപ്പെരുമ’വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരസരത്ത് അരങ്ങേറിയ പരിപാടിയില്‍ നാനാതുറകളിലെ നിരവധി ആളുകള്‍ പങ്കെടുത്തു.

മാര്‍ച്ച് ഒന്നിന് കോഴിക്കോട് കടപ്പുറത്തു നിന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത കേരളപ്പെരുമ പരിപാടി മാര്‍ച്ച് 17 വരെ കേരളത്തിലെ തെരഞ്ഞെടുത്ത 50 മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് പ്രശ്‌നോത്തരി ഒരു പ്രചരണ മാധ്യമം ആകുന്നത്.

കേരള സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൊണ്ട് വിവിധ മേഖലകളിലുണ്ടായ ഭരണ നേട്ടങ്ങളാണ് കേരളപ്പെരുമ പരിപാടിയില്‍ അശ്വമേധം പ്രശ്‌നോത്തരിയിലൂടെ ജനങ്ങളുമായി സംവദിക്കുന്നത്. കൊയിലാണ്ടിയിൽ നടന്ന പരിപാടിയില്‍ മാട്ടുമ്മൽ കൃഷ്ണൻ, പ്രകാശൻ മൂടാടി എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

വിജയികൾക്ക് മാര്‍ച്ച് 17 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കേരളപ്പെരുമ പരിപാടിയില്‍ പങ്കെടുക്കാം. ഡിവൈഎഫ്‌ഐ നേതാക്കളായ വി.കെ.സനോജ്, എൽ.ജി.ലിജീഷ്, ബി.പി.ബബീഷ്, പി.അനൂപ്, സി.എം.രതീഷ് എന്നിവര്‍ സംസാരിച്ചു