ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ്


ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ് താരം.അടുത്തിടെയാണ് ഭാര്യ സുനിത കൊവിഡില്‍ നിന്ന് രോഗമുക്തി നേടുന്നത്. ഇരുവരുടേയും ജീവനക്കാര്‍ക്ക് കൊവിഡ് നെഗറ്റീവാണ്. ഇരുവരുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവരോട് ജാഗ്രത പാലിക്കാനും കൊവിഡ് പരിശോധന നടത്താനും ഗോവിന്ദയും ഭാര്യ സുനിതയും അഭ്യര്‍ത്ഥിച്ചു. നേരത്തെ അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാം സേതുവിന്റെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.