ബിരിയാണി ചലഞ്ചിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി യുവജന സംഘടന


പേരാമ്പ്ര: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി ഡി.വൈ.എഫ്.ഐ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ ഓണ്‍ലൈന്‍ പഠനം സാധ്യമാകും.

കടവന്‍ചാല്‍ ഭാഗത്തെ വിദ്യാര്‍ത്ഥിക്കുള്ള ഫോണ്‍ പ്രദേശത്തെ ആര്‍ആര്‍ടി പ്രവര്‍ത്തകന്‍ അഖില്‍ സുധീര്‍ ഏറ്റുവാങ്ങി. താനിയോട് ഭാഗത്തെ വിദ്യാര്‍ത്ഥിക്കുള്ള ഫോണ്‍ താനിയോട് ആര്‍ആര്‍ടി അംഗം സാലിഹ് മുഹമ്മദ് ഏറ്റുവാങ്ങി.

ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി സെക്രട്ടറിയും ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഇ എം ശ്രീജിത്ത്, മേഖല ട്രഷറര്‍ മുഹ്സിന്‍ വി പി, ഡി.വൈ.എഫ്.ഐ ചെമ്പ്ര യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് അരുണ്‍ ബാബു, യൂണിറ്റ് കമ്മിറ്റി അംഗം ജലീല്‍ എന്‍ എ എന്നിവര്‍ പങ്കെടുത്തു