ബാലുശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്


ബാലുശ്ശേരി: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വട്ടോളി ബസാറിൽനിന്ന്‌ നൂറുമീറ്റർ അകലെ കിനാലൂർ റോഡിൽ ഞായറാഴ്‌ച പകൽ മൂന്നോടെയാണ് സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ പനങ്ങാട് വടക്കേടത്ത് റിജേഷ് (38), അനൂപ് (30) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിനാലൂർ ഭാഗത്തുനിന്ന് വട്ടോളി ബസാർ ഭാഗത്തേക്ക് വരികയായിരുന്ന കാർ പഞ്ചായത്ത് റോഡ് കഴിഞ്ഞുള്ള വളവിൽ നിയന്ത്രണംവിട്ട് വലതുവശത്തെ വീടിന്റെ മതിലിലിടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന് റോഡിന്‌ നടുവിലേക്ക് മറിഞ്ഞ കാറിൽനിന്ന്‌ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

ബാലുശേരി പൊലീസെത്തി ഗതാഗത തടസ്സം നീക്കി. വൈദ്യുതി ലൈനുകൾ തകരാറിലായതിനാൽ ഈ പ്രദേശങ്ങളിൽ തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് കെഎസ്ഇബി അറിയിച്ചു.