ബാര്‍സയില്‍ പൊട്ടിക്കരഞ്ഞ് മിശിഹ; വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതെന്ന് മെസ്സി, 21 വര്‍ഷം തന്നെ നെഞ്ചിലേറ്റിയ താരങ്ങള്‍ക്ക് നന്ദി, വീഡിയോ കാണാം


ബാര്‍സയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്നും 21 വര്‍ഷം തന്നെ സ്നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി. ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ബാഴ്‌സയില്‍ നിന്നുള്ള വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതെന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ ക്ലബ്ബിലെ മെസ്സിയുടെ അവസാന വാർത്ത സമ്മേളനമാണിത്.

സൂപ്പർ താരം ലയണൽ മെസ്സി അടുത്തത് ഏത് ക്ലബ്ബിലേക്കാണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം. ബാഴ്സലോണ ക്ലബ്ബിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായിരുന്നു ലയണൽ മെസ്സി. പുതിയ ക്ലബ് ഏതാണെന്ന സൂചന നൽകാനും സാധ്യതയുണ്ട്. ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരില്ല എന്ന് ക്ലബ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ അറിയിച്ചതോടെയാണ് മെസ്സി മാധ്യമങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നത്.