ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്നു; ‘ജോജി’ ടീസര്‍ പുറത്ത്


ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ജോജി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഫഹദ് ഫാസിലിന് പുറമെ ബാബുരാജ് ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവാണ് ജോജി. ജോജിയായി ചിത്രത്തില്‍ വേഷമിടുന്നത് ഫഹദ് ഫാസിലാണ്. ധനികനായ പ്ലാന്റേഷന്‍ വ്യവസായിയുടെ മകനാണ് ജോജി.

എങ്ങനെയെങ്കിലും പണം സമ്പാധിച്ച് ധനികനായ എന്‍ആര്‍ഐ ആകുകയെന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.