പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു; കൊയിലാണ്ടി ആശങ്കയില്‍, ഇന്ന് 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 297 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മേഖലയില്‍ 200 ല്‍ താഴെയായിരുന്നു കോവിഡ് കണക്ക്. ഇന്ന് മുന്നൂറിനോട് അടുത്തിരിക്കുന്നു. മൂടാടി, അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, പയ്യോളി, തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകളെല്ലാം ചേര്‍ന്നാണ് 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിവ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശദമായ കണക്കുകള്‍

കൊയിലാണ്ടി – 149
മൂടാടി – 39
അരിക്കുളം – 42
ചേമഞ്ചേരി – 37
ചെങ്ങോട്ട്കാവ് – 17
കീഴരിയൂര്‍ – 12
പയ്യോളി – 1