പ്രചാരണത്തില്‍ സജീവമായി മുന്നണികളും നേതാക്കളും; സുഭാഷിണി അലിയും രമേശ് ചെന്നിത്തലയും ഇന്ന് കൊയിലാണ്ടി മണ്ഡലത്തിൽ


തിക്കോടി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഇന്ന് തിക്കോടിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിച്ചേരും. വൈകുന്നേരം തിക്കോടിയില്‍ നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ സുഭാഷിണി അലി പങ്കെടുക്കും.

അതേ സമയം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്‌മണ്യന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പയ്യോളിയില്‍ എത്തിച്ചേരും. നാലുമണിക്ക് പയ്യോളി റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാത കിഴക്കുഭാഗത്ത് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം സംസാരിക്കും.