പ്രകടനപത്രികയിലെ പ്രഖ്യാപനം വാഗ്ദാനത്തില്‍ ഒതുങ്ങരുത് : എസ്.വൈ.എസ്


കൊയിലാണ്ടി: രാഷ്ട്രീയ മുന്നണികള്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുക്കാതെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ജനപ്രതിനിധികള്‍ ജാഗ്രത കാണിക്കണമെന്ന് കൊയിലാണ്ടി സോണ്‍ എസ് വൈ എസ് . രാഷ്ട്രീയ വിചാരം പരിപാടിയിലാണ് പ്രതികരണം.

സോണ്‍ കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടരി അഫ്‌സല്‍ കൊളാരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല പ്രസിഡന്റ് അബ്ദു റശീദ് സഖാഫി കുറ്റ്യാടി പദ്ധതി അവതരിപ്പിച്ചു.

അബ്ദുല്‍ കരീം നിസാമി അധ്യക്ഷത വഹിച്ചു. കാപ്പാട് അബ്ദുല്‍ ഹകീം മുസ് ലിയാര്‍, സി ടി മുഹമ്മദലി, അശ്‌റഫ് സഖാഫി, അസ്‌ലം സഖാഫി സംസാരിച്ചു.