പോളിംഗ്ബൂത്തിലെത്തുമ്പോള്‍ ശ്രദ്ധവേണം


കോഴിക്കോട്: ജില്ലയില്‍ വോട്ടര്‍മാര്‍ ജാഗ്രതയോടെ പോളിങ് ബൂത്തിലെത്തണമെന്ന് നിര്‍ദേശം. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. ബ്രേക്ക് ദ ചെയിന്‍ ഉറപ്പാക്കാന്‍ ബൂത്തില്‍ ഹാന്‍ഡ് വാഷും സാനിറ്റൈസറും അടങ്ങിയ കിറ്റ് ഉണ്ടാവും. ശരീരോഷ്മാവ് പരിശോധിക്കാന്‍ ഓരോ പോളിങ് ബൂത്തിലും തെര്‍മല്‍ സ്‌കാനിങ് ഉപകരണമുണ്ട്.

പോളിങ് സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ പരിശീലനം ലഭിച്ച ആശാവര്‍ക്കര്‍, എന്‍സിസി സ്റ്റുഡന്റ്, പൊലീസ് കേഡറ്റ് എന്നിവരുണ്ടാകും. ശരീരോഷ്മാവ് നിശ്ചിത അളവില്‍ കൂടുതലാണെങ്കില്‍ ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടിയ അളവില്‍ തുടര്‍ന്നാല്‍ ടോക്കണ്‍ നല്‍കി പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ച് വോട്ട് ചെയ്യാം.