പോരാട്ടങ്ങളെ ചെറുത്തുതോല്‍പ്പിച്ച ധീര സഖാവായിരുന്നു; കീഴരിയൂരില്‍ എം.കുമാരന്‍ അനുസ്മരണ സമ്മേളനം


 

കീഴരിയുർ: സിപിഎം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എം കുമാരൻ്റെ രണ്ടാം ചരമദിനത്തോടന ബന്ധിച്ചു സിപിഎം ലോക്കൽ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ടി.പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ.സജീവൻ, സി.ഹരീന്ദ്രൻ, എം.എം.രവി എന്നിവർ പ്രസംഗിച്ചു.