പൊയില്‍ക്കാവ് ക്ഷേത്ര മഹോത്സവം; കൊവിഡ് നിയന്ത്രണം പാലിച്ച് ഭക്തിസാന്ദ്രമായി വലിയവിളക്കാഘോഷം
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വലിയവിളക്ക് ഭക്തിസാന്ദ്രം. ആഘോഷങ്ങള്‍ക്ക് കോവിഡ് നിയന്ത്രണമുള്ളതിനാല്‍ എഴുന്നള്ളത്തിന് രണ്ട് ആനകളെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. കിഴക്കേ കാവില്‍ ഓട്ടന്‍ തുള്ളല്‍ നടന്നു. വൈകീട്ട് പടിഞ്ഞാറെ കാവിന് സമീപത്തെ വനമധ്യത്തില്‍ കലാമണ്ഡലം ശിവദാസ് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം അരങ്ങേറി. കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, മുചുകുന്ന് ശശി മാരാര്‍ തുടങ്ങിയവര്‍ അണിനിരന്നു.
ഇന്ന് രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം നടന്നു. ചാക്യാര്‍ കൂത്ത്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേള പ്രമാണത്തില്‍ വനമധ്യത്തില്‍ പാണ്ടിമേളവും ആഘോഷത്തിന്റ ഭാഗമായുണ്ടാകും. വൈകീട്ട് മൂന്നിന് വിവിധ ദേശങ്ങളില്‍ നിന്നുള്ള ആചാര വരവുകള്‍ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് ആലിന്‍ കീഴില്‍ മേളം, ഡയനാമിറ്റ് ഡിസ്പ്ലെ, വെടിക്കെട്ട് എന്നിവ നടക്കും. 20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.