പേരാമ്പ്ര സ്റ്റേഷനില്‍ സി.ഐ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ക്ക് കോവിഡ്; കൂടുതല്‍ പൊലീസുകാര്‍ക്ക് പരിശോധന


പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനില്‍ സി.ഐ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സി.ഐ, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍, വനിതാ പൊലീസ് ഓഫീസര്‍, അസിസ്റ്റന്റ് റൈറ്റര്‍, സിവില്‍ പൊലീസ് ഓഫീസര്‍, കഴിഞ്ഞദിവസം കൊടുവള്ളി സ്റ്റേഷനിലേക്ക് സ്ഥലംമാറിപ്പോയ പൊലീസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. എല്ലാവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ആരുടെയും ഉറവിടം വ്യക്തമല്ല.

സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു. മറ്റുപൊലീസുകാര്‍ക്ക് പരിശോധന നടത്താനായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്.