പേരാമ്പ്ര മേഖലയില്‍ 200 കടന്ന് പ്രതിദിന രോഗബാധിതര്‍; ഇന്ന് 240 പേര്‍ക്ക് കൊവിഡ്, തുറയൂര്‍, കൂത്താളി, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ 25 ന് മുകളില്‍ പുതിയ രോഗികള്‍, നോക്കാം വിശദമായി



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 240 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 240 എന്ന കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ആദ്യമായാണ് മേഖലയിലെ കൊവിഡ് കേസുകള്‍ 200 ന് മുകളില്‍ പോകുന്നത്. തുറയൂര്‍, കൂത്താളി, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര പഞ്ചായത്തില്‍ 24 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും 10ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 24
അരിക്കുളം- 20
ചക്കിട്ടപ്പാറ – 13
ചങ്ങരോത്ത് -17
ചെറുവണ്ണൂര്‍ – 16
കായണ്ണ – 15
കീഴരിയൂര്‍-26
കൂത്താളി – 29
മേപ്പയൂര്‍ -23
നൊച്ചാട്- 17
തുറയൂര്‍ – 30