പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം: ഇന്ന് 136 പേര്‍ക്ക് കൊവിഡ്; രണ്ട് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ പുതിയ രോഗികളില്‍, കായണ്ണയില്‍ ഒരാള്‍ക്ക് രോഗബാധ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 136 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 136 എന്ന കണക്ക്. പേരാമ്പ്ര, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര പഞ്ചായത്തില്‍ 20 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണ പഞ്ചായത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 20
അരിക്കുളം- 15
ചക്കിട്ടപ്പാറ – 18
ചങ്ങരോത്ത് -27
ചെറുവണ്ണൂര്‍ – 16
കായണ്ണ – 1
കീഴരിയൂര്‍-12
കൂത്താളി – 6
മേപ്പയൂര്‍ -5
നൊച്ചാട്- 6
തുറയൂര്‍ – 5