പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുര്‍, കൂത്താളി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ കണക്കാക്കുന്നത്.
ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ മൂന്ന് പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, കൂത്താളി എന്നീ പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിനും 15 നും ഇടയിലാണ്. ടി.പി.ആര്‍ നിരക്ക് കുറയുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ 796 പേരാണ് കഴിഞ്ഞ ഒരാഴ്ചയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 100 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12.6 ശതമാനമാണ് പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ സി കാറ്റഗറിയിലാണ് ചെറുവണ്ണൂര്‍ ഉള്‍പ്പെടുന്നത്. കൂത്താളി പഞ്ചായത്തില്‍ 13.8 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക്. കൂത്താളിയില്‍ 746 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 103 പേര്‍ക്ക് കൊവിഡ് പോസിറ്റീവീയതിനലാണ് പഞ്ചായത്തിലെ ശരാശരി ടി.പി.ആര്‍ നിരക്ക് 13.8 ശതമാനമായത്.
11.2 ശതമാനമാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 1200 പേരെയാണ് പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ 134 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിലെ ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളിലായി.