പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍: മേഖലയില്‍ ഇന്ന് 304 പേര്‍ക്ക് രോഗബാധ; പേരാമ്പ്രയിലും മേപ്പയൂരിലും കൊവിഡ് സ്ഥിരീകരിച്ചത് നാല്‍പ്പതിന് മുകളില്‍ ആളുകള്‍ക്ക്, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്.മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 304പേര്‍ക്ക്. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതര്‍. ഇവിടെ 46പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 44 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചങ്ങരോത്ത്, കൂത്താളി, തുറയൂര്‍ പഞ്ചായത്തുകളില്‍ മുപ്പതിന് മുകളിലാണ് രോഗബാധിതര്‍. കായണ്ണ, കൂത്താളി, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ ഉറവിടം വ്യക്തമല്ലാത്ത ഓരോ കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 44
അരിക്കുളം-16
ചക്കിട്ടപ്പാറ – 20
ചങ്ങരോത്ത് -34
ചെറുവണ്ണൂര്‍ – 20
കായണ്ണ – 21
കീഴരിയൂര്‍-8
കൂത്താളി – 37
മേപ്പയ്യൂര്‍ -42
നൊച്ചാട്- 24
തുറയൂര്‍ – 33