പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ച് എസ്.ടി.യു കൺവെൻഷൻ


പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കാൻ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. മെയ് 24 മുതൽ നാല് ദിവസങ്ങളിലായി പേരാമ്പ്രയിൽ വച്ചാണ് മുസ്ലിം ലീഗ് സമ്മേളനം നടക്കുന്നത്.

എസ്.ടി.യു കൺവെൻഷൻ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ഒ.മമ്മു ഉദ്ഘാടനം ചെയ്തു. പി.കെ.റഹിം അധ്യക്ഷനായി. എം.കെ.സി.കുട്യാലി, സി.പി.കുഞ്ഞമ്മത്, കൂളിക്കണ്ടി കരീം, അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലുർ, എൻ.കെ.കുഞ്ഞിമുഹമ്മദ്, സി.മൊയ്തു, ഇ.എം.മനാഫ്, എം.മുഹമ്മദലി, ഇബ്രായി കല്ലൂർ, എം.ടി.ഹമീദ്, ടി.കെ.നഹാസ്, തെനങ്കാലിൽ അബ്ദുറഹിമാൻ, സി.പി.ഷൈജൽ എന്നിവർ സംസാരിച്ചു.