പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗിനെ പി.സി മുഹമ്മദ് സിറാജും, ശിഹാബ് കന്നാട്ടിയും നയിക്കും
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി പി.സി മുഹമ്മദ് സിറാജിനേയും ജനറല്‍ സെക്രട്ടറിയായി ശിഹാബ് കന്നാട്ടിയെയും ട്രഷററായി മുഹമ്മദലി കോറോത്തിനെയും തിരഞ്ഞെടുത്തു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവരെ ഭാരവാഹികളായി തിരഞ്ഞെടുത്തത്.
സലീം മിലാസ്, കെ.സി മുഹമ്മദ്, കെ.കെ റഫീഖ്,സത്താര്‍ കീഴരിയൂര്‍ (വൈസ് പ്രസിഡന്റ്), ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, സുബൈര്‍ തുറയൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
യോഗത്തില്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍ കെ മുനീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകന്‍ സിറാജ് ചിറ്റേടത്ത് തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി കെ എ ലത്തീഫ്,ട്രഷറര്‍ എം കെ സി കുട്ട്യാലി,സയ്യിദ് അലി തങ്ങള്‍ പാലേരി,പി സി മുഹമ്മദ് സിറാജ്,ശിഹാബ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു