പേരാമ്പ്ര പന്തിരിക്കരയില്‍ കിണറില്‍ വീണ പന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ വെടിവെച്ച് കൊന്നു
പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ വീട്ടുപറമ്പിലെ കിണറില്‍ വീണ പന്നിയെ വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ വെടിവെച്ച് കൊന്നു. ഇരുവത്ത് കണ്ടി ഇബ്രാഹീമിന്റെ വീട്ടപറമ്പിലെ ആള്‍മറയില്ലാത്ത കിണറിലാണ് പന്നി വീണത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.
ചക്കിട്ടപാറ പഞ്ചായത്തിലെ മുണ്ടക്കല്‍ ഗംഗാധരനാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഷാജീവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പത്മനാഭന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹെന്ന, ബിനീഷ് കുമാര്‍ എന്നിവരും നടപടികള്‍ക്ക് നേതൃത്വം നല്‍കി.