പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ മൊബൈല്‍ ഫോണ്‍ നല്‍കി


പേരാമ്പ്ര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്ന ഡിജി ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണുകള്‍ പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിന് കൈമാറി. വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മേരി മിറാന്‍ഡ, സുന്ദര്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂളിന് വേണ്ടി ഫോണ്‍ ഏറ്റു വാങ്ങി പി.ടി.എ പ്രസിഡന്റ് സന്തോഷ് സായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി കെ വി അനുരാഗ്, ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗം പി.സി.സജിദാസ്, മേഖല പ്രസിഡന്റ് കെ.ടി.സുധാകരന്‍, പ്രകാശന്‍ മാസ്റ്റര്‍ മുന്‍ പ്രധാന അധ്യാപകന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ആശ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സരിത നന്ദിയും പറഞ്ഞു.