പേരാമ്പ്രയിൽ വീടിന്റെ കുളിമുറിയിൽ വിദ്യാർഥി മരിച്ചനിലയിൽ


പേരാമ്പ്ര: വീട്ടിലെ കുളിമുറിയിൽ കുളിക്കാൻപോയ വിദ്യാർഥിയെ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരോത്ത് ആവടുക്ക മുടക്കുറ്റിയിൽ ശങ്കരാലയത്തിൽ മുകേഷിന്റെ മകൻ റിത്‌രാജ് (11) ആണ് മരിച്ചത്.

ബുധനാഴ്ച സന്ധ്യയോടെ കുളിക്കാൻ കയറിയ കുട്ടി വരാത്തതിനാൽ വീട്ടുകാർ വാതിൽ തുറന്നപ്പോൾ കുളിമുറിയിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നാണ് പെരുവണ്ണാമൂഴി പോലീസിൽ ലഭിച്ച വിവരം. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പേരാമ്പ്ര എ.യു.പി സ്കൂൾ ആറാംതരം വിദ്യാർഥിയാണ്. അമ്മ: സോയ. സഹോദരൻ: ശ്രീയാൻ (സഞ്ജു).