പേരാമ്പ്രയിൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ


 

പേരാമ്പ്ര: മുപ്പത്തിയഞ്ചുകാരിയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുഖത്തല ആലുംമൂട് മേലൂട്ട് പുത്തൻവീട്ടിൽ അരുൺ ബാബു(35)വിനെയാണ് പേരാമ്പ്ര ഡിവൈ.എസ്.പി. ജയൻ ഡൊമിനിക്ക് അറസ്റ്റുചെയ്തത്.

കോയമ്പത്തൂരിൽ മറ്റൊരു സ്ത്രീക്കൊപ്പം കഴിയവേയാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്യുന്നത്. കൊല്ലത്ത് അരുണിന് ഭാര്യയും കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം. അത്തോളി പോലീസ് രജിസ്റ്റർചെയ്ത കേസാണിത്. ടിക് ടോക്ക് വഴിയാണ് അരുൺ ബാബുവും യുവതിയും പരിചയപ്പെടുന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സഹപ്രവർത്തകയ്ക്കൊപ്പം കോയമ്പത്തൂരിൽ കഴിയുകയായിരുന്നു. എസ്.ഐ. പി. പത്മകുമാർ, എ.എസ്.ഐ. പി.കെ. അജയകുമാർ, സി.പി.ഒ.മാരായ റിനീഷ് കൃഷ്ണ, എം.സി. ബിനീഷ് എന്നിവരും ഡിവൈ.എസ്.പി.യുടെ അന്വേഷണസംഘത്തിലുണ്ടായിരുന്നു.