പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച ചേനാളി സ്വദേശി അറസ്റ്റില്‍


പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. മുപ്പത്തിയാറുകാരനായ ചേനാളി കുറുമ്പുടി മീത്തല്‍ ബിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമാണ് സംഭവം.

ക്ലാസു കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപത്തെ ഇടവഴിയിലുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന ബിജേഷ് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പേരാമ്പ്ര പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.