പേരാമ്പ്രയില്‍ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതി
പേരാമ്പ്ര: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി പരാതി. 170 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോള്‍ 220 രൂപയാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഹോട്ടലുകളും തട്ടുകടകളും മറ്റും അടഞ്ഞു കിടക്കുന്നതിനാലും, വിവാഹം ഗൃഹപ്രവേശം, സല്‍ക്കാരം തുടങ്ങി ആളുകൂടുന്ന ചടങ്ങുകള്‍ക്ക് വിലക്കുള്ളതിനാലും കോഴിയിറച്ചിയുടെ ആവശ്യകത വന്‍തോതില്‍ കുറഞ്ഞ വേളയിലാണ് വ്യാപാരികള്‍ വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നത്.
കൊയിലാണ്ടി താലുക്കില്‍ വില വര്‍ദ്ധിപ്പിച്ച് വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.