ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയില്‍ മുസ്ലിം ലീഗ് പ്രതിഷേധദിനസമരം സംഘടിപ്പിച്ചു


പേരാമ്പ്ര: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബാറുകളും മാര്‍ക്കറ്റുകളുമെല്ലാം തുറന്നിട്ടും ആരാധനാലയങ്ങള്‍ക്ക് പൂട്ടിടുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായായിരുന്നു കക്കാട് നടത്തിയ പ്രതിഷേധ പരിപാടി. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

എന്‍.കെ. അസീസ് അധ്യക്ഷത വഹിച്ചു, കെ.പി.റസാക്ക്, സി. പി.ഹമീദ്, കെ.പി യൂസഫ്, എം.സി.യാസര്‍, എന്‍.കെ.മുസ്തഫ, കെ.പി നിയാസ് പ്രസംഗിച്ചു. ഡീലക്‌സ് മജീദ്, എം.സി ഇമ്പിച്ചി ആലി, എന്‍.പി അബ്ദുല്ല, സി. പി ഇമ്പിച്ചാലി, എന്‍. കെ മുഹമ്മദ് കോയ, എന്‍. കെ. നിഷാംമുഹമ്മദ്. നേതൃത്വം നല്‍കി.

ഇതേ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റിയും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു . എം.എം.അഷറഫ്, മുജീബ് കോമത്ത്, ടി.കെ.അബ്ദുറഹ്‌മാന്‍, വി പി.ജാഫര്‍, ഷാഹിദ് മേപ്പാട്ട്, ടി. കെ. വാഹിദ്, പടിക്കല്‍ നൗഷാദ്, ഷബീര്‍ പൊന്നം കണ്ടി സംസാരിച്ചു.