പേരാമ്പ്രയിലെ മുസ്ലിം ലീഗ് നേതാവും വയലാളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി.കെ.കോയക്കുട്ടി അന്തരിച്ചു


പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും വയലാളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി.കെ.കോയക്കുട്ടി അന്തരിച്ചു. അറുപത് വയസായിരുന്നു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാണ്.

ഭാര്യ: നഫീസ (തിരുവോട്).

മക്കൾ: റിയാസ് (ബെംഗളൂരു), റിഷാദ് (ഖത്തർ), റിഷാന.

മരുമക്കൾ: ജലീൽ (കിഴക്കൻ പേരാമ്പ്ര), നാസില (മഞ്ഞക്കുളം), ഹാഷിബ (പയ്യോളി).

സഹോദരങ്ങൾ: മുസ്തഫ, ഹമീദ്, റഷീദ്, റസീന, പരേതരായ കുഞ്ഞമ്മദ്, ബീവി.

മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വയലാളി മസ്ജിദു തഖ് വയിൽ നടക്കും. ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.