പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ അണുനശീകരണം നടത്തി


ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അണുനശീകരണം നടത്തിയത്.

ഡിവൈഎഫ്‌ഐ ചക്കിട്ടപാറ ടൗണ്‍ യൂത്ത് ബ്രിഗേഡിന്റെ നേതൃത്ത്വത്തിലായിരുന്നു അണുനശീകരണം. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഇ.എം ശ്രീജിത്ത് മേല്‍നോട്ടം വഹിച്ചു.