പെരിന്തൽമണ്ണയിലെ വിജയം കോടതി കയറും; 375 തപാൽ വോട്ടുകൾ എണ്ണിയില്ലെന്ന് എൽഡിഎഫ്, യുഡിഎഫ് വിജയം 38 വോട്ടിന്


മലപ്പുറം: പെരിന്തല്‍മണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ. തപാല്‍ വോട്ടില്‍ ഉള്‍പ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് കെപിഎം മുസ്തഫ. പറഞ്ഞു.

ഈ തപാല്‍വോട്ടുകളിലെ കവറിന് പുറത്ത് സീല്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീല്‍ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടര്‍മാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ മന:പൂര്‍വ്വം സീല്‍ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ ആരോപിച്ചു.

പെരിന്തല്‍മണ്ണയില്‍ 38 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ത്ഥിയായ കെപിഎം മുസ്തഫ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിനോട് തോറ്റത്.