പൂളാടിക്കുന്ന് ബൈപ്പാസില്‍ ബൈക്കപകടം: കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു


കൊയിലാണ്ടി: പൂളാടിക്കുന്ന് ദേശീയപാത ബൈപ്പാസില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു. പറമ്പില്‍ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ഫായിസ് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്.

കൊയിലാണ്ടി പാലൂദ ബേക്കറിയിലെ ജീവനക്കാരനാണ് മരിച്ച ഫായിസ്. പറമ്പില്‍ മഖ്ബൂലിന്റെയും ജറീനയുടെയും മകനാണ്. സഹോദരങ്ങള്‍ ഫഹദ്, ഫസല്‍. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.