പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഒളിവില്‍
എറണാകുളം : കളമശേരി മഞ്ഞുമ്മലില്‍ മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെണ്‍കുട്ടിയുടെ പിതാവ് വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്. വൈഗയ്ക്കൊപ്പം കാണാതായ പിതാവ് സനു മോഹനായി പുഴയിടക്കം തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് സനു മോഹന്റെ കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ചെക്ക് പോസ്റ്റ് കടന്നതായി വ്യക്തമായത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.