കൊയിലാണ്ടി പുളിയഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുപതുകാരൻ മുങ്ങി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുപതുകാരൻ മുങ്ങിമരിച്ചു. പുളിയഞ്ചേരി പുറവയൽകുനി റഹീമിന്റെയും നുസ്റയുടെയും മൂത്ത മകൻ മുഹമ്മദ് ഫായിസ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷമായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിലിറങ്ങിയ ഫായിസ് ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും തിരച്ചിൽ നടത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫജ്നാസ് ഹോദരനാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുളിയഞ്ചേരി കുളത്തിന്റെ നവീകരണ പ്രവൃത്തി നടന്നുവരുന്നതിനിടെയാണ് അപകടം. കുളത്തിന് ആഴം വർദ്ധിപ്പിച്ച് കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.