പൂനൂര്‍ അങ്ങാടിയില്‍ അജ്ഞാതമൃതദേഹം


ബാലുശ്ശേരി:പൂനൂര്‍ അങ്ങാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സെപ്റ്റംബര്‍ ഒന്നിന് രാവിലെയാണ് മൃതദേഹം കണ്ടത്. പത്തുദിവസമായി ഈ വ്യക്തി പുനൂര്‍ അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പേരോ വിലാസമോ അറിവായിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

വിവരങ്ങള്‍ അറിയിക്കേണ്ട നമ്പര്‍

ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍: 0496- 2642040
എസ്.എച്ച്.ഒ ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍: 9497987194
എസ്.ഐ ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍: 9497980775