പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; പരീക്ഷാകേന്ദ്രം, ജില്ല എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ലെന്ന് പുതിയ അറിയിപ്പ്


കോഴിക്കോട്: പി.എസ്.സി പരീക്ഷകള്‍ക്ക് പരീക്ഷകേന്ദ്രമോ ജില്ലയോ മാറ്റംവരുത്തണമെങ്കില്‍ കണ്‍ഫര്‍മേര്‍ഷന്‍ നല്‍കുന്നതിനു മുമ്പുതന്നെ ചെയ്യണമെന്ന് പി.എസ്.സി.

ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്.

ആയതിനാൽ പി എസ്‍ സി പരീക്ഷകൾക്ക് ജില്ലാ മാറ്റം, പരീക്ഷ കേന്ദ്രമാറ്റം എന്നിവ പിന്നീട് അനുവദിക്കുന്നതല്ല. പി എസ്‍ സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.