പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം വേഗത്തിലാക്കുന്നു
തിരുവന്തപുരം: സംസ്ഥാനത്ത് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം വേഗത്തിലാക്കാന്‍ നിര്‍ദേശം. സീനിയോറിറ്റി തര്‍ക്കവും കേസും നിലനില്‍ക്കുന്ന തസ്തികകളില്‍ എന്‍ട്രി കേഡറിലേക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാലാണ് പുതിയ നിര്‍ദേശം. പ്രൊമോഷന് ഇടക്കാല സ്‌റ്റേയുള്ള തസ്തികകളില്‍ താത്കാലിക പ്രൊമോഷന്‍ നടപ്പാക്കും. ഇതിലൂടെയുണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
പൂര്‍ണമായും സ്‌റ്റേയുള്ള കേസുകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രൊമോഷന് ഒഴിവുകളില്‍ അര്‍ഹതയുള്ളവരില്ലെങ്കില്‍ തസ്തിക തരംതാഴ്ത്താനും തീരുമാനമായി.
റാങ്ക് ലിസ്റ്റുകള്‍ നിലവിലുള്ള തസ്തികകള്‍ക്ക് മാത്രം ബാധകമാണ്. നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കി ഉദ്യോഗ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.