പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍; ചക്കിട്ടപ്പാറയില്‍ കറവപ്പശുക്കളെ വിതരണം ചെയ്തു


പേരാമ്പ്ര: സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച വനമിത്ര പദ്ധതിയുടെ ഭാഗമായുള്ള കറവപ്പശു വിതരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ രണ്ടാം ഘട്ട കറവപ്പശു വിതരണോത്ഘാടനം നിര്‍വഹിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷനും എസ് ടി ഡിപ്പാര്‍ട്‌മെന്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ആലീസ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ നൗഫല്‍ കല്ലായി, വനമിത്ര പദ്ധതി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ രശ്മി പി സി, ഇ. കെ ജ്യോതിഷ്, ശ്രീധരന്‍ മൂലോഞ്ഞി എന്നിവര്‍ പങ്കെടുത്തു.