പിണറായി വിജയൻ ക്യാംപസുകളിലേക്ക്


തിരുവനന്തപുരം: വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ക്യാംപസുകളിലേക്ക് എത്തുന്നു. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തുക.

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്സിറ്റി ക്യാംപസുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി ക്യാംപസുകളിലെത്തുക.

പരിപാടിയില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും. ജോണ്‍ ബ്രിട്ടാസ്, വീണ ജോര്‍ജ്ജ് എംഎല്‍എ, അഭിലാഷ് മോഹന്‍, എംവി നികേഷ് കുമാര്‍, ജിഎസ് പ്രദീപ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായെത്തും.

ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും എട്ടിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലും 11ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലും 13ന് കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് പരിപാടി നടക്കുക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക