വനം കൊള്ളയ്ക്കെതിരെ പേരാമ്പ്രയിൽ ബി.ജെ.പി യുടെ പ്രതിഷേധ ധർണ്ണ


പേരാമ്പ്ര: വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി യുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍
പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ചൂഷണവും അഴിമതിയുമാണ് മരം മുറിയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇതിലൂടെ വനം കൊള്ളക്കാരുടെ ക്യാപ്റ്റനായി പിണറായി മാറിയെന്ന് ഹരിദാസ് ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു.

ബി.ജെ.പി.പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്‍് വി.സി. ബിനീഷ് അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ രാഗേഷ് തറമ്മല്‍, കെ.എം.ഷിബി, ടി.പി.രാജേഷ്, രജീഷ് കണ്ടോത്ത്, അര്‍ജുന്‍ മുയിപ്പോത്ത് തുടങ്ങിവര്‍ പങ്കെടുത്തു.