പിണറായി വിജയന് നാളെ കൊയിലാണ്ടിയില്‍; കാനത്തില്‍ ജമീലയുടെ പ്രചാരണറാലിയില്‍ പങ്കെടുക്കും
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഞായറാഴ്ച കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലാണ് പരിപാടി.
റാലിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. പതിനായിരം ആളുകള്‍ക്ക് ഇരുന്ന് പരിപാടി കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ധേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കളും റാലിയില്‍ സംസാരിക്കും.
രാവിലെ 10.30 ന് പേരാമ്പ്ര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി.രാമകൃഷ്ണന്റെ പ്രചരണ റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും. പേരാമ്പ്ര ചെമ്പ്ര റോഡ് ജങ്ങ്ഷനില്‍ റഗുലേറ്ററി മാര്‍ക്കറ്റ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. പേരാമ്പ്ര മണ്ഡലം പ്രകടനപത്രികയുടെ പ്രകാശനവും പിണറായി വിജയന് നിര്‍വ്വഹിക്കും.